മുംബൈ: ഐബോൾ കോംപ്ബുക്ക് മെരിറ്റ് ജി9 വിപണിയിൽ. ആകർഷകമായ ഡിസൈൻ, 11.6 ഇഞ്ച് ഡിസ്പ്ലേ, ഇന്റൽ സെലെറണ് പ്രോസസർ എൻ3350, സ്മൂത്ത് മൾട്ടി ടാസ്കിംഗിനായി 2.4 ജിഗാ ഹെഡ്സ് സ്പീഡും 2 ജിബി ഡിഡിആർ 3 റാമും, വിൻഡോസ് 10 ഒഎസ്, 32 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജ്, കൂടാതെ മൈക്രോ എസ്ഡി കാർഡിലൂടെ 128 ജിബി എക്സ്പാൻഡബിൾ മെമ്മറി (പ്രൊവിഷണൽ സ്റ്റോറേജ് സ്ലോട്ടിൽ ഘടിപ്പിക്കാവുന്ന എക്സ്റ്റേണൽ എച്ച്ഡിഡി, അഫിക്സ് എച്ച്ഡിഡി, എസ്എസ്ഡി എന്നിവയിലൂടെയും സ്റ്റോറേജ് സാധ്യമാണ്), 1 ടിബി വരെ സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകൾ.
ഡിജിറ്റൽ പേഴ്സണൽ അസിസ്റ്റന്റായ ബിൽറ്റ് ഇൻ കോർട്ടാന, പിസിയെ വൈറസ്, മാൽവേർ എന്നിവയിൽ നിന്നു സംരക്ഷിക്കുന്ന ബിൽറ്റ് ഇൻ ആന്റി വൈറസ് ഡിഫൻഡർ എന്നിവ മറ്റു പ്രത്യേകതകൾ. തുടർച്ചയായി ആറ് മണിക്കൂർ പ്രവർത്തനത്തിനു സഹായിക്കുന്ന 5000 എംഎഎച്ച് പവർ ബാക്ക്അപ് സപ്പോർട്ടും ഇതിനുണ്ട്.
വില: 13,999 രൂപ.
ഐബോൾ കോംപ്ബുക്ക് മെരിറ്റ് എ9 വിപണിയിൽ
01:10 AM May 26, 2018 | Deepika.com