ലണ്ടൻ: ജയിംസ് ബോണ്ട് പരന്പരയിലെ 25-ാം സിനിമ ബ്രിട്ടീഷ് സംവിധായകൻ ഡാനി ബോയെൽ സംവിധാനം ചെയ്യും. ബ്രിട്ടീഷ് നടൻ ഡാനിയേൽ ക്രെയ്ഗ് തന്നെയാണ് ബോണ്ടായി അഭിനയിക്കുക.
ക്രെയ്ഗിന്റെ അഞ്ചാം ബോണ്ട് ചിത്രമായിരിക്കുമിത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പേരിട്ടിട്ടില്ലാത്ത ചിത്രം 2019 ഒക്ടോബർ 25നു ബ്രിട്ടനിൽ റിലീസ് ചെയ്യാവുന്ന വിധത്തിലാണ് ഒരുക്കങ്ങൾ.ട്രെയിൻസ്പോട്ടിംഗ്, സ്ലംഡോഗ് മില്യണയർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ബോയെൽ.
അടുത്ത ബോണ്ട് ചിത്രം ഡാനി ബോയെൽ സംവിധാനം ചെയ്യും
01:10 AM May 26, 2018 | Deepika.com