ബെയ്ജിംഗ്: ചെയ്യാത്ത കുറ്റത്തിന് 25വർഷം തടവുശിക്ഷ അനുഭവിച്ച ചൈനക്കാരൻ രണ്ടുകോടി 70 ലക്ഷം ഡോളർ നഷ്ടപരിഹാരം തേടി കോടതിയിൽ ഹർജി നൽകി. 19കാരിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് 1990ൽ ലിയുഷോംഗ്ളിൻ അറസ്റ്റിലായത്.
ലോക്കപ്പ് മർദനത്തെത്തുടർന്നു പ്രതി കുറ്റസമ്മതം നടത്തി. എന്നാൽ കുറ്റസമ്മത മൊഴിയിൽ ഏറെ പൊരുത്തക്കേടുകൾ കണ്ടെന്ന് കേസ് പിന്നീടു പരിശോധിച്ച ഷാംഗ് എന്ന അഭിഭാഷകൻ കണ്ടെത്തി. ലിയു പലവട്ടം അപ്പീൽ നൽകിയെങ്കിലും പരിഗണിച്ചില്ല. ഒടുവിൽ ജിലിൻ ഹൈക്കോടതി കേസ് പരിഗണിക്കുകയും വേണ്ടത്ര തെളിവില്ലെന്ന കാരണത്താൽ ശിക്ഷ റദ്ദാക്കുകയും ചെയ്തു.
2016 ജനുവരിയിൽ മോചിതനാവുന്പോൾ ലിയു തടവറയിൽ കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയിരുന്നു. അന്പതുകാരനായ തനിക്ക് ജോലി ചെയ്യാനുള്ള വൈദഗ്ധ്യം സന്പാദിക്കാനായില്ലെന്നും മാനസിക, ശാരീരിക രോഗങ്ങൾ അലട്ടുന്നുവെന്നും ലിയു കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ചെയ്യാത്ത കുറ്റത്തിന് 25 വർഷം തടവറയിൽ
12:59 AM May 25, 2018 | Deepika.com