കൊച്ചി: ഹ്യുണ്ടായ് വിവിധ മോഡൽ കാറുകളുടെ വില രണ്ടു ശതമാനംവരെ ഉയർത്തുന്നു. ജൂണിൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതും ഇന്ധനവില വർധനയെത്തുടർന്നു കടത്തുചെലവ് കൂടിയതുമാണു വിലവർധനയ്ക്കു കാരണം.
ചെറുകാറായ ഇയോണിന്റേതു മുതൽ പ്രീമിയം എസ്യുവിയായ ട്യൂസണിന്റെ വിലവരെ ഉയരും. ഈ വർഷം പുതുതായി വിപണിയിലെത്തിയ ക്രെറ്റയുടെ വിലയിൽമാത്രം വർധനയുണ്ടാകില്ല.
ഹ്യുണ്ടായ് വാഹനങ്ങൾക്കു വില കൂടും
12:59 AM May 25, 2018 | Deepika.com