മാൻബുക്കർ ഇന്റർനാഷണൽ പോളണ്ടുകാരിക്ക്
01:05 AM May 24, 2018 | Deepika.com
ലണ്ടൻ: മാൻ ബുക്കർ ഇന്റർനാഷണൽ സമ്മാനം പോളിഷ് നോവലിസ്റ്റ് ഓൾഗ ടോകാർചുക്കിന്. ഓൾഗയുടെ ഫ്ലൈറ്റ്സ് എന്ന നോവലിനാണ് സമ്മാനം. ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യപ്പെടുന്ന മികച്ച കൃതിക്കാണ് മാൻ ബുക്കർ ഇന്റർനാഷണൽ. 50000 പൗണ്ടിന്റെ പകുതി പരിഭാഷക ജെനിഫർ ക്രോഫ്റ്റിനു ലഭിക്കും.