മുംബൈ: അമേരിക്കൻ ഓൺലൈൻ ഭീമൻ ആമസോൺ ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഫ്യൂച്ചർ റീട്ടെയിലിൽ പങ്കാളിയാകുമെന്നു റിപ്പോർട്ടുകൾ. കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചറിൽ പത്തു ശതമാനം ഓഹരിയാണു വാങ്ങുക. 60 കോടി ഡോളർ (4080 കോടി രൂപ) മുടക്കിയാണ് പത്തു ശതമാനം ഓഹരിയെടുക്കുക എന്ന് ഫാക്ടർ ഡെയിലി ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട് ഇന്ത്യയിലെ ഓൺലൈൻ വ്യാപാരസ്ഥാപനമായ ഫ്ളിപ്കാർട്ടിനെ വാങ്ങുമെന്നു പ്രഖ്യാപിച്ചത് ദിവസങ്ങൾ മുൻപാണ്.രാജ്യത്തെ ഓൺലൈനിലെയും അല്ലാത്തതുമായ റീട്ടെയിൽ വ്യാപാരത്തിൽ അമേരിക്കൻ ഭീമന്മാർ ഏറ്റുമുട്ടാൻ പോകുന്നു എന്നാണ് ഇതു കാണിക്കുന്നത്. ബിഗ് ബസാർ, ഈസി ഡേ എന്നീ പേരുകളിലാണ് ഫ്യൂച്ചറിന്റെ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.
ഇപ്പോൾ 773 സ്റ്റോറുകൾ ഉണ്ട്.
ആമസോൺ ഫ്യൂച്ചറിന്റെ ഓഹരി വാങ്ങും
01:05 AM May 24, 2018 | Deepika.com