വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കവുമായി വൈറ്റ്ഹൗസ് മുന്നോട്ടു പോകുകയാണെങ്കിലും ഉച്ചകോടി നീട്ടിവയ്ക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നു പ്രസിഡന്റ് ട്രംപ്.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി വൈറ്റ്ഹൗസിൽ ചർച്ച തുടങ്ങുന്നതിനു മുന്പ് റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. ജൂൺ 12നു നടന്നില്ലെങ്കിൽ അല്പം താമസിച്ചാണെങ്കിലും ഉച്ചകോടി നടത്താമെന്നാണു പ്രതീക്ഷയെന്നു ട്രംപ് പറഞ്ഞെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ആണവ നിർവ്യാപനത്തിന് ഉത്തരകൊറിയ സമ്മതിച്ചാലേ ഉച്ചകോടി സാധ്യമാവുകയുള്ളുവെന്ന മുൻനിലപാട് ട്രംപ് ആവർത്തിച്ചു. ഇതിനിടെ ആണവ പരീക്ഷണ സൈറ്റ് നശിപ്പിക്കാനുള്ള ഒരുക്കം ഉത്തരകൊറിയ തുടങ്ങിയിട്ടുണ്ട്.
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോംഗ് ഉന്നും തമ്മിൽ നടക്കാൻ പോകുന്ന ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയം പുറത്തിറക്കി.
ഉച്ചകോടി വൈകാനും സാധ്യതയെന്നു ട്രംപ്
01:13 AM May 23, 2018 | Deepika.com