ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിനു വനിതാ മേധാവി
01:13 AM May 23, 2018 | Deepika.com
ന്യൂയോർക്ക് : ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിന്റെ 226 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതയ്ക്ക് അധ്യക്ഷ പദവി. നിലവിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സ്റ്റാസി കണ്ണിംഗാം വെള്ളിയാഴ്ച എക്സ്ചേഞ്ചിന്റെ 67-ാമത്തെ പ്രസിഡന്റായി ചുമതലയേൽക്കുമെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. 1994ൽ ഇന്റേണായാണു കണ്ണിംഗാം ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ജോലി ആരംഭിച്ചത്.