മലേഷ്യൻ കാബിനറ്റിൽ സിക്ക് വംശജനും
01:13 AM May 23, 2018 | Deepika.com
ക്വാലാലന്പൂർ: ഇന്ത്യൻ വംശജനായ സിക്ക് അഭിഭാഷകൻ ഗോബിന്ദ് സിംഗ് ദിയോയെ(44) മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ കാബിനറ്റിലെടുത്തു. ആദ്യമായാണ് ഒരു സിക്കുകാരൻ മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ മന്ത്രിയാവുന്നത്. കമ്യണിക്കേഷൻ വകുപ്പാണു ദിയോയ്ക്കു നൽകിയിട്ടുള്ളത്. മനുഷ്യവിഭവശേഷി വകുപ്പു മന്ത്രിയായി ഇന്ത്യൻ വംശജനായ എം.കുലശേഖരനെയും (61)നിയമിച്ചു.