തൃശൂർ: കല്യാണ് ജ്വല്ലേഴ്സിന്റെ ടെലിവിഷൻ പരസ്യചിത്രത്തിൽ പിതാവ് അമിതാഭ് ബച്ചനോടൊപ്പം അഭിനയത്തിൽ ഹരിശ്രീകുറിച്ച് മകൾ ശ്വേത ബച്ചൻ നന്ദയും. 2012 മുതൽ കല്യാണ് ജ്വല്ലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസഡറാണ് അമിതാഭ് ബച്ചൻ.
പരസ്യചിത്രത്തിൽ അച്ഛനും മകളുമായാണ് അമിതാഭ് ബച്ചനും മകൾ ശ്വേതയും അഭിനയിക്കുന്നത്. പുതുതായി ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന ശ്വേത ബച്ചൻ നന്ദ ഡിസൈനർകൂടിയാണ്.
ശ്വേത കല്യാണ് ജ്വല്ലേഴ്സ് ബ്രാൻഡിന്റെ ടെലിവിഷൻ പ്രചാരണത്തിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു കല്യാണ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ബച്ചൻ കുടുംബവുമായി ദീർഘകാല ബന്ധമാണുള്ളത്. ഇരുവരും അച്ഛനും മകളുമായിത്തന്നെ അഭിനയിക്കുന്നതു കാണാൻ ഏറെപ്പേർക്കു താത്പര്യമുണ്ടാകും. കല്യാണിന്റെ പുതിയ പരസ്യചിത്രവും കുടുംബമൂല്യങ്ങൾക്കു പ്രാധാന്യം നല്കുന്നതാണ്.
ശ്വേതയുടെ രൂപകൽപ്പനകൾ കല്യാണിന്റെ സിഗ്നേച്ചർ ശേഖരത്തിനു കൂടുതൽ മികവ് നല്കുമെന്നും രമേഷ് കല്യാണരാമൻ ചൂണ്ടിക്കാട്ടി. മലയാളത്തിലും നിർമിക്കുന്ന പുതിയ പരസ്യത്തിൽ മഞ്ജു വാര്യരായിരിക്കും അമിതാഭ് ബച്ചന്റെ മകളായി അഭിനയിക്കുക. പുതിയ പരസ്യം ജൂലൈയിൽ പുറത്തിറക്കും.
കല്യാണ് പരസ്യത്തിൽ ബച്ചനോടൊപ്പം മകൾ ശ്വേതയും
01:13 AM May 23, 2018 | Deepika.com