ന്യൂഡൽഹി: മൈക്രോമാക്സിന്റെ വിലകുറഞ്ഞ സ്മാർട്ഫോണായ ഭാരത് ഗോ വിപണിയിലെത്തി. എയർടെൽ കന്പനിയുടെ പങ്കാളിത്തത്തോടെയാണ് മൈക്രോമാക്സ് തങ്ങളുടെ ആദ്യ സ്മാർട്ഫോൺ വിപണിയിലെത്തിക്കുന്നത്. ആൻഡ്രോയിഡ് ഓറിയോ (ഗോ എഡിഷൻ) പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണിന് 4399 രൂപയാണ് വില. എന്നാൽ ഫോണിന് എയർടെൽ 2000 രൂപയുടെ കാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആൻഡ്രയിഡ് ലൈറ്റ് എഡിഷനിൽ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ ഡേറ്റായിലും പ്രവർത്തിക്കുമെന്നതാണ് ഭാരത് ഗോ സ്മാർട്ഫോണിന്റെ പ്രധാന ആകർഷണം. ജിമെയിൽ, യൂട്യൂബ് അടക്കമുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും ഫോണിലുണ്ട്.
മറ്റു ഫീച്ചറുകൾ: 4.5 ഇൻച് സ്ക്രീൻ, ക്വാഡ് കോർ മീഡിയ ടെക് പ്രോസസർ,2000 എംഎഎച്ച് ബാറ്ററി, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണൽ മെമ്മറി, അഞ്ച് എംപി റിയർ കാമറ, അഞ്ച് എംപി മുൻ കാമറ, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി പോർട്.
ഭാരത് ഗോ വിപണിയിൽ
01:13 AM May 23, 2018 | Deepika.com