പരാഗ്വേയുടെ എംബസി ജറുസലമിൽ തുറന്നു

01:30 AM May 22, 2018 | Deepika.com
ജ​​റു​​സ​​ലം: അ​​മേ​​രി​​ക്ക​​യ്ക്കും ഗ്വാ​​ട്ടി​​മാ​​ല​​യ്ക്കും പി​​ന്നാ​​ലെ പ​​രാ​​ഗ്വേ​​യും ജ​​റു​​സ​​ല​​മി​​ൽ എം​​ബ​​സി തു​​റ​​ന്നു. ടെ​​ൽ അ​​വീ​​വി​​ൽ നി​​ന്നു ജ​​റു​​സ​​ല​​മി​​ലേ​​ക്കു മാ​​റ്റി സ്ഥാ​​പി​​ച്ച എം​​ബ​​സി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ​​രാ​​ഗ്വേ പ്ര​​സി​​ഡ​​ന്‍റ് ഹൊ​​റേ​​ഷ്യോ കാ​​ർ​​ട്ട​​സ് നി​​ർ​​വ​​ഹി​​ച്ചു. ഇ​​സ്ര​​യേ​​ലി​​നോ​​ടു​​ള്ള പ​​രാ​​ഗ്വേ​​യു​​ടെ സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ​​യും ഐ​​ക്യ​​ദാ​​ർ​​ഢ്യ​​ത്തി​​ന്‍റെ​​യും പ്ര​​തീ​​ക​​മാ​​ണ് പു​​തി​​യ എം​​ബ​​സിയെ​​ന്ന് കാ​​ർ​​ട്ട​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സ​​ഹ​​ക​​ര​​ണം കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്ന് ച​​ട​​ങ്ങി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു. കൃ​​ഷി, സു​​ര​​ക്ഷ, ടെ​​ക്നോ​​ള​​ജി മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹാ​​യം ന​​ൽ​​കാ​​ൻ ഇ​​സ്ര​​യേ​​ലി​​നാ​​വും.

മേ​​യ് 14ന് ​​അ​​മേ​​രി​​ക്ക​​യാ​​ണ് ആ​​ദ്യ​​മാ​​യി ജ​​റു​​സ​​ല​​മി​​ൽ എം​​ബ​​സി തു​​റ​​ന്ന​​ത്. ഇ​​തി​​നെ​​തി​​രേ പ​​ല​​സ്തീ​​ൻ​​കാ​​ർ ഗാ​​സ​​യി​​ൽ ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​നു നേ​​ർ​​ക്ക് ഇ​​സ്രേ​​ലി സേ​​ന ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 62 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​ക​​യും 2400 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.