ബെയ്ജിംഗ്: എല്ലാ മുസ്ലിം പള്ളികളിലും ചൈനീസ് ദേശീയ പതാക ഉയർത്തണമെന്നു സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ചൈനാ ഇസ്ലാമിക് അസോസിയേഷൻ നിർദേശിച്ചു.
എല്ലാ മോസ്കുകളിലും അസോസിയേഷനുകളിലും ചൈനീസ് ഭരണഘടനയും സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളും ചൈനീസ് സംസ്കാരവും പഠിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ചൈനയിൽ 35000 മോസ്കുകളുണ്ടെന്നാണു മതത്തെക്കുറിച്ചുള്ള ധവള പത്രത്തിൽ പറയുന്നത്. മുസ്ലിംകളുടെ എണ്ണം രണ്ടുകോടിയോളം വരും.
മോസ്കുകളിൽ ചൈനീസ് പതാക ഉയർത്തണമെന്ന്
01:30 AM May 22, 2018 | Deepika.com