ന്യൂഡൽഹി: ഇന്ധനവില കുതിക്കുന്നതു തടയാൻ ഉടൻ മാർഗം കണ്ടെത്തുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ ഇന്ധനവിലയിൽ റിക്കാർഡ് വിലവർധനയുണ്ടായ സാഹചര്യത്തിലാണു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്) എണ്ണ ഉത്പാദം കുറച്ചതിനെത്തുടർന്ന് ക്രൂഡ് വിലയിൽ വർധനയുണ്ടായതാണു പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലക്കയറ്റം രാജ്യത്തിന്റെ സന്പദ്ഘടനയെ പ്രതികൂലമായാണു ബാധിക്കുന്നത്. വിലക്കയറ്റം തടയാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യും. ഇന്ധനവിലവർധന സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക സൗദി അറേബ്യൻ ഉൗർജമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പ്രധാൻ പറഞ്ഞു.
ഇന്ധനവില പിടിച്ചുനിർത്തും: ധർമേന്ദ്ര പ്രധാൻ
01:30 AM May 22, 2018 | Deepika.com