ന്യൂഡൽഹി: ഹ്യുമനോയിഡ് റോബോട്ടിക് വിദ്യകളും ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളും ഇന്ത്യൻ സേന പ്രയോജനപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.
അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടർന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് വിദ്യയിലധിഷ്ഠിതമായ സ്വതന്ത്ര പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും രൂപപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടാസ്ക്ഫോഴ്സിനു കഴിഞ്ഞ ഫെബ്രുവരിൽ കേന്ദ്ര സർക്കാർ രൂപം കൊടുത്തിരുന്നു.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അധ്യക്ഷനായ ടാസ്ക്ഫോഴ്സിൽ ദേശീയ സൈബർ സെക്യൂരിറ്റി കോ -ഓർഡിനേറ്റർ ഗുൾഷൻ റായ്, ഐഐടി പ്രഫസർമാർ, ഐഎസ്ആർഒ പ്രതിനിധികൾ, ആറ്റമിക് എനർജി കമ്മീഷൻ തുടങ്ങിയവരടക്കം 17 അംഗങ്ങളാണുള്ളത്.
കൃത്രിമബുദ്ധിയുടെ കൂട്ടുപിടിച്ച് ഇന്ത്യൻ സേന
01:30 AM May 22, 2018 | Deepika.com