എൽ ജി ഗ്രൂപ്പ് ചെയർമാൻ അന്തരിച്ചു
12:45 AM May 21, 2018 | Deepika.com
സിയൂൾ: ദക്ഷിണകൊറിയയിലെ നാലാമത്തെ വലിയ കന്പനിയായ എൽജി ഗ്രൂപ്പിന്റെ ചെയർമാൻ കൂ ബോൺ മൂ അന്തരിച്ചു. 73കാരനായ കൂ ഒരു വർഷമായി രോഗബാധിതനായിരുന്നു. മൾട്ടിനാഷണൽ കന്പനിയായ എൽജിയുടെ മേധാവിയായി 1995ൽ അന്പതാംവയസിൽ സ്ഥാനമേറ്റ കൂ ഇലക്ട്രോണിക്സ്, കെമിക്കൽസ്, ടെലികമ്യൂണിക്കേഷൻസ് മേഖലകളിൽ കന്പനിയുടെ വളർച്ചയ്ക്ക് അടിസ്ഥാനമിട്ടു.