കേന്ദ്രസർക്കാരിനെതിരേ പതഞ്ജലി

12:45 AM May 21, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​റ്റു​വ​ര​വ് ഇ​ര​ട്ടി​യി​ല​ധി​ക​മാ​ക്കാ​നു​ള്ള പ​ത​ഞ്ജ​ലി​യു​ടെ ശ്ര​മ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ങ്ങു​ത​ടി​യാ​യെ​ന്ന സൂ​ച​ന ന​ല്കി പ​ത​ഞ്ജ​ലി അ​യു​ർ​വേ​ദി​ക് എം​ഡി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ. പ്ര​ധാ​ന​മ​ന്ത്രി ന​ട​പ്പാ​ക്കി​യ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ജി​എ​സ്ടി പോ​ലു​ള്ള സാ​ന്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളും പ​ത​ഞ്ജ​ലി​യു​ടെ കു​തി​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016-17 ധ​ന​കാ​ര്യ​വ​ർ​ഷം ക​ന്പ​നി നേ​ടി​യ വി​റ്റു​വ​ര​വു​ത​ന്നെ​യാ​ണ് 2017-18ലും ​നേ​ടി​യ​തെ​ന്നാ​ണ് ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ ന​ല്കു​ന്ന സൂ​ച​ന. ഏ​ക​ദേ​ശം 10,000 കോ​ടി രൂ​പ വി​റ്റു​വ​ര​വാ​ണ് ക​മ്പ​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 2018 മാ​ർ​ച്ചി​ൽ 20,000 കോ​ടി രൂ​പ​യാ​ക്കു​മെ​ന്നാ​യി​രു​ന്നു 2017ന്‍റെ തു​ട​ക്ക​ത്തി​ൽ ബാ​ബാ രാം​ദേ​വി​ന്‍റെ പ്ര​ഖ്യാ​പ​നം. 2019 മാ​ർ​ച്ച് 31 ആ​കു​ന്പോ​ൾ ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​റി​നെ പി​ന്ത​ള്ളി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ക്കേ​ജ്ഡ് ഗു​ഡ്സ് ക​മ്പ​നി​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നോ​ട്ട്നി​രോ​ധ​ന​ത്തെ ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ബാ​ബാ രാം​ദേ​വാ​യി​രു​ന്നു.