ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകർക്ക് അനുമതിയില്ല
01:07 AM May 20, 2018 | Deepika.com
സീയൂൾ: ഉത്തരകൊറിയയുടെ ആണവപരീക്ഷണ കേന്ദ്രമായ പുംജിയേരി സൈറ്റ് പൊളിച്ചുകളയുന്നതു റിപ്പോർട്ട് ചെയ്യാൻ ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകർക്ക് അനുമതി നല്‍കിയേക്കില്ല. മാധ്യമപ്രവർത്തകരുടെ വീസ അപേക്ഷ അംഗീകരിക്കാൻ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ലെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞു. പുംജിയേരി സൈറ്റ് 25-25 തീയതികളിൽ സ്ഫോടനത്തിൽ തകർക്കുമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്.