ബംഗളൂരു: ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കായി ഷട്ടർബഗ് എന്ന ഓണ്‍ലൈൻ ക്ലബ്ബുമായി ആമസോണ്‍. തുടക്കക്കാർ മുതൽ പ്രഫഷണലുകൾ വരെയുള്ള ഫോട്ടോഗ്രാഫർമാർക്കായി സൗജന്യവേദിയൊരുക്കുകയാണ് ഷട്ടർബഗ് ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള ആർക്കും ഷട്ടർബഗിന്റെ ഭാഗമാകാം. പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ നല്കുന്ന നിർദേശങ്ങളും ശിക്ഷണവുമെല്ലാം ഷട്ടർബഗിന്റെ പ്രത്യേകതകളാണ്. ഓഫ്ലൈനായുള്ള പരിശീലനക്കളരികളും മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.
ഫോട്ടോഗ്രാഫറും ഫോട്ടോഗ്രഫി പരിശീലകനും സാങ്ച്വറി ഏഷ്യാ അവാർഡ് ജേതാവുമായ ജയന്ത് ശർമ നേതൃത്വം നല്കുന്ന ടോഹോൾഡ് ട്രാവൽ ആൻഡ് ഫോട്ടോഗ്രഫിയാണ് ഷട്ടർബഗിൽ ആമസോണിന്റെ പങ്കാളി. എസൻഷ്യൽസ് ഓഫ് ഫോട്ടോഗ്രഫി എന്ന പേരിൽ 17 വീഡിയോകൾ അടങ്ങുന്ന അഞ്ച് മൊഡ്യൂളുകളുള്ള ഫോട്ടോഗ്രഫി കോഴ്സുമുണ്ട്. ഫോട്ടോഗ്രഫിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഓരോ മാസവും ലഭ്യമാക്കും.
ഫോട്ടോഗ്രഫി പഠിപ്പിക്കാൻ ആമസോണിന്റെ ഷട്ടർബഗ്
11:36 PM May 19, 2018 | Deepika.com