കൊച്ചി: ടൈഗർ 800 എക്സ്സിആർ, എക്സ്ആർ എന്നീ പുതിയ മോഡലുകൾ ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ കൊച്ചിയിൽ പുറത്തിറക്കി. ട്രയംഫ് മോഡലുകളിൽ ഏറ്റവും സ്വീകാര്യതയുള്ള മോഡലായ ടൈഗറിനെ ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെർഫോമൻസ് നല്കാൻ കഴിയുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കൂടുതൽ തെളിമയുള്ള എൽഇഡി ലൈറ്റ്, വിവിധ റൈഡ് മോഡുകൾ, പുതിയ സ്വിച്ച് ക്യൂബ്, സിംഗിൾ ബട്ടണ്‍ ക്രൂയിസ് കണ്ട്രോൾ തുടങ്ങി ഫീച്ചറുകൾക്കൊപ്പം ബ്രംബോ ഫ്രണ്ട് ബ്രേക്കാണ് രണ്ടു മോഡലുകൾക്കും നല്‍കിയിരിക്കുന്നത്. 3 സിലിണ്ടർ എൻജിനാണ് രണ്ടു മോഡലുകളുടെയും കരുത്ത്.വില: എക്സ്ആർ: 11.76 ലക്ഷ രൂപ, എക്സ്സിഎക്സ്: 13.76 ലക്ഷം രൂപ.
ട്രയംഫിന്റെ രണ്ടു മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
11:36 PM May 19, 2018 | Deepika.com