സജീവ് കൃഷ്ണൻ ധനലക്ഷ്മി ബാങ്ക് പാർട്ട് ടൈം ചെയർമാൻ
11:36 PM May 19, 2018 | Deepika.com
തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ പാർട്ട്ടൈം ചെയർമാനായി സജീവ് കൃഷ്ണൻ ചുമതലയേറ്റു. ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി ഫെബ്രുവരി മുതൽ പ്രവർത്തിച്ചുവരികയായിരുന്നു. ബാങ്കിംഗ് മേഖലയിൽ നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെയും മാനേജിംഗ് ഡയറക്ടർ, ചീഫ് ജനറൽ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.