മയാമി: ദക്ഷിണഫ്ളോറിഡയിൽ പ്രസിഡന്റ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഡോറൽ ഗോൾഫ് ക്ലബിൽ അതിക്രമിച്ചു കയറി വെടിയുതിർത്ത അക്രമിയെ പോലീസ് പിടികൂടി. ട്രംപിനെതിരേ ആക്രോശിച്ച് അമേരിക്കൻ പതാകയുമായി എത്തിയ അക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചുവെടിവച്ചു.
പരിക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി. ഇതു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്നുപോലീസ് ഡയറക്ടർ ഹുവാൻ പെരെസ് പറഞ്ഞു.
മയാമി അന്തർദേശീയ വിമാനത്താവളത്തിൽനിന്ന് 13 കിലോമീറ്റർ അകലെയുള്ള റിസോർട്ട് 2012ലാണു ട്രംപ് വാങ്ങിയത്. 800 ഏക്കറുള്ള റിസോർട്ടിൽ ഹോട്ടലും ഗസ്റ്റ് ഹൗസുകളും ഗോൾഫ് കോഴ്സുകളുമുണ്ട്.
ട്രംപിന്റെ ഗോൾഫ് ക്ലബിൽ വെടിവയ്പ് ; തോക്കുധാരി അറസ്റ്റിൽ
11:57 PM May 18, 2018 | Deepika.com