ന്യൂഡൽഹി: ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട പുതിയ മിഡ് സൈസ്ഡ് സെഡാൻ മോഡലായ യാരിസ് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെതന്നെ കൊറോള ആൾട്ടിസ് പോലുള്ള വലിയ മോഡലുകളുടെ ഡിസൈനിൽ അവതരിപ്പിച്ച യാരിസ് മാരുതി സുസുകി സിയാസ്, ഹ്യുണ്ടായി വെർണ, ഫോക്സ്വാഗൺ വെന്റോ, സ്കോഡ റാപിഡ് തുടങ്ങിയ വാഹനങ്ങൾക്ക് വെല്ലുവിളിയുയർത്തും.
2018 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച യാരിസിന് ചെറിയ ഹെഡ് ലാന്പുകൾ, എൽഇഡി ഡിആർഎലുകൾ, ഡുവൽ ടോൺ ബംബർ തുടങ്ങിയവ ഭംഗി നല്കുന്നുണ്ട്. യാരിസിന്റെ 1.5 ലിറ്റർ ഡുവൽ വിവിടിഐ പെട്രോൾ എൻജിൻ 107 പിഎസ് കരുത്തിൽ 140 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ കൂടാതെ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്. ഡീസൽ വേരിയന്റ് അവതരിപ്പിച്ചിട്ടില്ല.
വില: 8.75-14.07 ലക്ഷം രൂപ (എക്സ് ഷോറൂം).
ടൊയോട്ട യാരിസ് വിപണിയിൽ
10:29 PM May 18, 2018 | Deepika.com