ഹയാത്തിൽ ഇഫ്താർ വിരുന്ന്
10:29 PM May 18, 2018 | Deepika.com
കൊച്ചി: പുണ്യ റമദാൻ മാസത്തിൽ ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിലെ മലബാർ കഫേയിൽ ദിവസവും ഗ്രാൻഡ് ഇഫ്ത്താർ ബുഫേ ഒരുക്കുന്നു. സ്വാദൂറും വിവിധ തരം ബിരിയാണികൾ ഉൾപ്പെടെയുള്ള മലബാർ വിഭവങ്ങൾ കൂടാതെ മിഡിൽ ഈസ്റ്റ് വിഭവങ്ങളും ഡെസർട്ടുകളും ഇഫ്ത്താർ വിരുന്നിനെ സമൃദ്ധമാക്കും. ഈദുൽ ഫിത്തർ വരെ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെയാണ് ഗ്രാൻഡ് ഇഫ്താർ ബുഫേ ഉണ്ടാവുക. 1800 രൂപയും ടാക്സുമാണ് ബുഫേ നിരക്ക്.