ട്രംപിന്‍റെ ഇന്ത്യൻ കച്ചവടം ലാഭകരം

01:23 AM May 18, 2018 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​യി​​​ലെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഭാ​​​ഗ്യ​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു ന​​​ഷ്ടം വ​​​രു​​​ത്തി​​​യി​​​ല്ല. ചെ​​​റി​​​യ ലാ​​​ഭ​​​മു​​​ണ്ടാ​​​യി​​​താ​​​നും. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഭീ​​​മ​​​ൻ​​​കൂ​​​ടി​​​യാ​​​യ ട്രം​​​പ് 2016 ലെ ​​​സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന​​​ത്.

140 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ്വ​​​ത്തു​​​ക്ക​​​ളും 42.5 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ​​​രു​​​മാ​​​ന​​​വും ആ ​​​വ​​​ർ​​​ഷം ത​​​നി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ലാ​​​ഭ​​​മു​​​ണ്ടാ​​​യ ര​​​ണ്ട് ഇ​​​ട​​​പാ​​​ടു​​​ക​​​ളും പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു. ഒ​​​ന്നി​​​ൽ​​​നി​​​ന്ന് 10-50 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ​​​യും ര​​​ണ്ടാ​​​മ​​​ത്തേ​​​തി​​​ൽ​​​നി​​​ന്ന് ഒ​​​രു ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം വ​​​രെ ഡോ​​​ള​​​റി​​​ന്‍റെ​​​യും വ​​​രു​​​മാ​​​നം ല​​​ഭി​​​ച്ചു. ര​​​ണ്ടു വ​​​രു​​​മാ​​​ന​​​ങ്ങ​​​ളും റോ​​​യ​​​ൽ​​​റ്റി ഇ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സ്വ​​​ത്തു​​​വി​​​വ​​​ര​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു.