പ്യോംഗ്യാംഗ്: വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ദ്വിദിന സന്ദർശനത്തിനായി ഉത്തരകൊറിയയിലെത്തി. വിദേശകാര്യമന്ത്രി റി യോംഗ് ഹോ, സാംസ്കാരികമന്ത്രി പാക് ചും നാം തുടങ്ങിയവരുമായി സിംഗ് കൂടിക്കാഴ്ച നടത്തി. കൊറിയൻ മേഖലയുടെ സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ സിംഗ് അറിയിച്ചു.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഉന്നത ഇന്ത്യൻ പ്രതിനിധി ഉത്തരകൊറിയ സന്ദർശിക്കുന്നത്. 45 വർഷം മുന്പ് ഉത്തരകൊറിയയുമായി നയതന്ത്രബന്ധം ആരംഭിച്ച ഇന്ത്യക്ക് അവിടെ ചെറിയ എംബസിയുമുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഭാഗമായി അവരുമായുള്ള വ്യാപാരബന്ധം ഇന്ത്യ നിർത്തിയിരുന്നു.
വി.കെ. സിംഗ് ഉത്തരകൊറിയയിൽ
12:23 AM May 17, 2018 | Deepika.com