സിഐഎ മേധാവി: ജിനയ്ക്ക് സെനറ്റ് പാനലിന്റെ അംഗീകാരം
12:23 AM May 17, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: സിഐഎ മേധാവി സ്ഥാനത്തേക്കുള്ള ട്രംപിന്റെ നോമിനി ജിനാ ഹാസ്പലിന് സെനറ്റിന്റെ ഇന്റലിജൻസ് കമ്മിറ്റിയുടെ പച്ചക്കൊടി. പത്തുപേർ അനുകൂലിച്ചും അഞ്ചുപേർ എതിർത്തും വോട്ട് ചെയ്തു. ഇനി സെനറ്റിന്റെ സന്പൂർണയോഗം ചേർന്നു സ്ഥിരീകരണം നൽകിയാൽ ജിനാ യുഎസിലെ പ്രഥമ വനിതാ സിഐഎ ഡയറക്ടറാവും.