മുംബൈ: ഡോളർ വില 67.51 രൂപയായി. 16 മാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണു രൂപ. ഇന്നലെ ഡോളറിന് 18 പൈസ കൂടി. രാവിലെ ഡോളർ 67.24 വരെ താണിട്ട് വൈകുന്നേരം 67.63 വരെ ഉയർന്നു. കർണാടക തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി ഇടപാടുകാർക്കിടയിൽ ആകാംക്ഷ വർധിച്ചതാണു കാരണം. ഒടുവിൽ 67.51ൽ ഡോളർ നിന്നു.
ഏപ്രിലിൽ ഓഹരി-കടപ്പത്ര വിപണിയിൽനിന്നു വിദേശികൾ 15,500 കോടി രൂപ പിൻവലിച്ചിരുന്നു. മേയിലും ആ പ്രവണത തുടരുകയാണ്. 2017 ജനുവരി 31ലെ 67.87 രൂപയിലേക്കു ഡോളർ അതിവേഗം അടുക്കുകയാണ്. ജനുവരി ഒന്നിനു ശേഷം ഡോളറിനു 2.52 രൂപ കയറി. രൂപയ്ക്ക് ഈ വർഷമുണ്ടായ ഇടിവ് 3.85 ശതമാനം.
ഡോളറിന് 67.51 രൂപ
11:18 PM May 14, 2018 | Deepika.com