എയർടെൽ-ടെലിനോർ ലയനത്തിന് അംഗീകാരം
11:18 PM May 14, 2018 | Deepika.com
മുംബൈ: ഭാരതി എയർടെലിന്റെയും നൊർവീജിയൻ ടെലികോം കമ്പനിയുടെ ഇന്ത്യൻ ഭാഗമായ ടെലിനോർ ഇന്ത്യയുടെയും ലയനത്തിന് ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റെ അംഗീകാരം. ടെലിനോറിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ലൈസൻസുകളും ബാധ്യതകളും ഭാരതി എയർടെലിനു കൈമാറിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ലയനത്തിലൂടെ ടെലിനോർ ഇന്ത്യയുടെ ഏഴു സർക്കിളുകളിലെ പ്രവർത്തനം ഭാരതി എയർടെലിന്റെ ഭാഗമാകും. 1,800-2,000 കോടി രൂപയുടെ ഇടപാടാണിത്.