കൊച്ചി: മൂന്നാമതു ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കണ്‍ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തെരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാർ ലൗ ഫെയിം പ്രിയാ വാര്യരും റോഷൻ അബ്ദുൾ റവൂഫും സോഷ്യൽ മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെൻസ് വെയർ ബ്രാൻഡിനുള്ള പുരസ്കാരം സീലിയോ നേടിയപ്പോൾ വുമൻസ് ബ്രാൻഡായി വാൻ ഹ്യൂസൻ വുമണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ മാഗസിനുള്ള അവാർഡ് "മാൻ' നേടി.
കൊച്ചി മേയർ സൗമിനി ജെയിൻ, ലുലു ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്സേന, ജുനൈദ് ഷെയ്ഖ്, സിനിമാ താരങ്ങളായ ദീപ്തി സതി, വിവേക് ഗോപൻ, ഷഹീൻ സിദ്ധിഖ്, ലുലു ഗ്രൂപ്പ് കൊമേഴ്സൽ മാനേജർ സാദിക് കാസിം, ലുലു റീട്ടെയിൽ റീജണൽ മാനേജർ സുധീഷ് നായർ, ലുലു റീടെയിൽ ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. സമാപനദിനം ഷോ സ്റ്റോപ്പർമാരായി ദീപ്തി സതി, സാനിയ അയ്യപ്പൻ, നേഹ സക്സേന, വിവേക് ഗോപൻ, ദുർഗ കൃഷ്ണ, കെ.എസ്. രാജേഷ്, ഷഹീൻ സിദ്ധിഖ് എന്നിവർ റാന്പിലെത്തി.
അഞ്ചു ദിവസം നീണ്ട ഫാഷൻ വീക്കിൽ അൻപതോളം ഫാഷൻ ബ്രാൻഡുകൾക്കുവേണ്ടി സിനിമാതാരങ്ങളും മോഡലിംഗ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു.
ഓണ്‍ലൈൻ വോട്ടെടുപ്പിലൂടെയാണു വിജയികളെ നിശ്ചയിച്ചത്.
ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കണ്‍സ്
11:18 PM May 14, 2018 | Deepika.com