ഒമാനില്‍ വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശി മരിച്ചു
01:09 AM May 14, 2018 | Deepika.com
ഒമാന്‍: ഒമാനില്‍ സൂര് റോഡില്‍ കാറും ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. വര്‍ക്കല ഇടയാടി സ്വദേശി തുഷാര്‍ നടേശന് (31)ആണ് മരിച്ചത്. ഇന്നലെ രാവിലെ തുഷാര്‍ ഓടിച്ചിരുന്ന കാര്‍ ട്രെയ്ലറിന് അടിയില്‍ പെട്ടായിരുന്നു അപകടം. മസ്കറ്റിലെ അല്ഹോസ്നി ഗ്രുപ്പിന്റെ കീഴിലുള്ള ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് തുഷാര്‍. സൂറില്‍ നിന്നും ജോലി കഴിഞ്ഞ് തലസ്ഥാനമായ മസ്കറ്റിലേക്കുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്. നടേശന് -സുധ ദമ്പതികളുടെ മകനാണ്. ഭാര്യ ബിസ്മി. 5 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.