കെന്നഡിയുടെ കൊച്ചുമകൻ അഭിനയിക്കുന്നു
11:44 PM May 12, 2018 | Deepika.com
ലോസ് ആഞ്ചലസ്: മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകൻ ജാക് സ്ക്ലോസ്ബർഗ് അഭിനയരംഗ ത്തേക്കു കടന്നു. സിബിഎസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബ്ലൂ ബ്ലഡ്സ് എന്ന ക്രൈം ഷോയുടെ എട്ടാം സീസണിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് അഭിനയിക്കുന്നത്. കെന്നഡിയുടെ ഏകമകൾ കരോളിൻ കെന്നഡിയുടെ മകനാണ് ജാക്.