കാബൂൾ: താലിബാൻ നടത്തിയ ആക്രമണത്തിൽ ലോഗർ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ ഖമറുദ്ദീൻ ഷാക്കിബും രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. ഗവർണറുടെ വക്താവിനും പ്രവിശ്യാ അപ്പീൽ കോടതി മേധാവിക്കും പരിക്കേറ്റു.
അഫ്ഗാൻ സർക്കാരിന്റെ സമാധാനനീക്കം തള്ളിയ താലിബാൻ ആക്രമണം ശക്തമാക്കുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാൻ ഡെപ്യൂട്ടി ഗവർണർ കൊല്ലപ്പെട്ടു
12:56 AM Apr 27, 2018 | Deepika.com