കിമ്മിന്‍റെ മനംമാറ്റത്തിനു കാരണം ആണവ പരീക്ഷണ വേദിയുടെ തകർച്ച

12:35 AM Apr 26, 2018 | Deepika.com
ബെ​​​​യ്ജിം​​​​ഗ്: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ണ​​​​വ​​​​പ​​​​രീ​​​​ക്ഷ​​​​ണ വേ​​​​ദി​​​​യാ​​​​യ പും​​​​ജി​​​​യേ​​​​രി സൈ​​​​റ്റ് വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത​​​​വി​​​​ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​നി ആ​​​​ണ​​​​വ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള കാ​​​​ര​​​​ണം ഇ​​​​താ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്നു. ചൈ​​​​നീ​​​​സ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് ഈ ​​​​നി​​​​ഗ​​​​മ​​​​നം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

ആ​​​​ണ​​​​വ, മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി കിം ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ്. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ കി​​​മ്മി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്തു.

പും​​​​ജി​​​​യേ​​​​രി​​​​യി​​​​ലെ ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ലു​​​​ള്ള സൈ​​​​റ്റി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴാ​​​​യി ആ​​​​റ് ആ​​​​ണ​​​​വ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​ന്ന ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ സൈ​​​​റ്റ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​സാ​​​​ന​​​​ പരീക്ഷണം. ഹൈ​​​​ഡ്ര​​​​ജ​​​​ൻ ബോം​​​​ബാ​​​​ണ് പ​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്. 120 കി​​​​ലോ ട​​​​ൺ സ്ഫോ​​​​ട​​​​ന ശേ​​​​ഷി ഇ​​​​തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം. ഹി​​​രോ​​​ഷി​​​മ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക ഇ​​​ട്ട ആ​​​റ്റം​​​ബോം​​​ബി​​​ന്‍റെ എ​​​ട്ടു മ​​​ട​​​ങ്ങ് ശേ​​​ഷി​​​വ​​​രു​​​മി​​​ത്.

പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു പി​​​​ന്നാ​​​​ലെ ഭൂ​​​​ക​​​​ന്പ​​​​വും വ്യാ​​​​പ​​​​ക​​​​മാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും ഉ​​​​ണ്ടാ​​​​യി. വ​​​​ലി​​​​യ ചൂ​​​​ടി​​​​ൽ പാ​​​​റ​​​​ക​​​​ള​​​​ട​​​​ക്കം ആ​​​​വി​​​​യാ​​​​യി 650 അ​​​​ടി വ്യാ​​​​സ​​​​ത്തി​​​​ൽ ഗ​​​​ർ​​​​ത്തം രൂ​​​​പ​​​​പ്പെ​​​​ട്ടു. ഈ ​​​​ഗ​​​​ർ​​​​ത്ത​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ണ്ണും ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണു. സൈ​​​​റ്റി​​​​ലെ തു​​​​ര​​​​ങ്കം ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ് 200 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​നി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ൽ പും​​​​ജി​​​​യേ​​​​രി സൈ​​​​റ്റ് ന​​​​ശി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ഹെ​​​​ഫേ​​​​യി​​​​ലു​​​​ള്ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഓ​​​​ഫ് ചൈ​​​​ന​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ആ​​​​ണ​​​​വ, മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന കി​​​​മ്മി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം ട്രം​​​​പു​​​​മാ​​​​യി ഉ​​​​ട​​​​ൻ ന​​​​ട​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ണ​​​​വ, മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ട്രം​​​​പി​​​​നെ കാ​​​​ണാ​​​​നു​​​​ള്ള ക്ഷ​​​​ണം കിം ​​​​മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.