ജക്കാർത്ത: സുമാത്രയിലെ അസെ പ്രവിശ്യയിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേർക്കു പരിക്കേറ്റു.
നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കിണറിൽനിന്ന് പുറത്തേക്ക് ഒഴുകിയ എണ്ണ ശേഖരിക്കാൻ എത്തിയവരാണു ദുരന്തത്തിനിരയായത്. എണ്ണശേഖരിക്കാൻ എത്തിയവരിൽ ആരെങ്കിലും സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാവാം തീപിടിത്തത്തിനു കാരണമെന്നു കരുതപ്പെടുന്നു.
എണ്ണക്കിണറിലെ തീ: മരണം 18
12:35 AM Apr 26, 2018 | Deepika.com