ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരെ നേടിയ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷാമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡൽ അവതരിപ്പിച്ചു.
എംഐ 6 എക്സ് എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ അവതരണം ചൈനയിലെ വുഹാൻ സർവകലാശാല അസ്ഥാനത്തായിരുന്നു. ആൻഡ്രോയിഡ് ഓറിയോ പ്ലാറ്റ്ഫോമിലുള്ള സ്മാർട്ഫോൺ മുന്നു വേരിയന്റുകളിലാകും വിപണിയിലെത്തുക.
നാലു ജിബി റാം- 64 ജിബി സ്റ്റോറേജ്, ആറു ജിബി റാം- 64 ജിബി സ്റ്റോറേജ്,ആറു ജിബി റാം-128 ജിബി സ്റ്റോറേജ് എന്നിവയാണു വേരിയന്റുകൾ. ഡ്യുയൽ സിം കപ്പാസിറ്റി, 20 മെഗാപിക്സൽ സെൽഫി കാമറ, 12 മെഗാപിക്സലും 20 മെഗാപിക്സലുമുള്ള രണ്ട് പിൻ കാമറ ,ഒക്ടാകോർ സ്നാപ് ഡ്രാഗൺ പ്രോസസർ, ഫേഷ്യൽ അൺലോക്കിംഗ് സിസ്റ്റം, ഫിംഗർ പ്രിന്റ് സ്കാനർ,3010 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
എംഎെ 6 എക്സ് സ്മാർട്ഫോണുമായി ഷാമി
11:29 PM Apr 25, 2018 | Deepika.com