എച്ച്1ബി: പങ്കാളികളുടെ പണി കളയാൻ നീക്കം

12:45 AM Apr 25, 2018 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്1​​​​ബി വീ​​​​സ​​​​ക്കാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​ക​​ൾ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ന​​​​ല്കു​​​​ന്ന അ​​​​വ​​​​കാ​​​​ശം റ​​​​ദ്ദാ​​​​ക്കാ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു. ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ക​​​​ടു​​​​ത്ത രീ​​​​തി​​​​യി​​​​ൽ ബാ​​​​ധി​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കു​​​​മി​​​​ത്. ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ തൊ​​​​ണ്ണൂ​​​​റു ശ​​​​ത​​​​മാ​​​​ന​​ത്തി​​ല​​​​ധി​​​​ക​​​​വും ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ്.

2015 ൽ ​​​​മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യാ​​​​ണു​​പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ എ​​​​ച്ച്1​​​​ബി വീ​​​​സ​​​​ക്കാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ​​​​ക്കും തൊ​​​​ഴി​​​​ൽ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ന​​​​ല്കി​​​​യ​​​​ത്. യു​​​​എ​​​​സ് പൗ​​​​ര​​​​ത്വ, കു​​​​ടി​​​​യേ​​​​റ്റ സേ​​​​വ​​​​ന(​​​​യു​​​​എ​​​​സ്‌​​​​സി​​​​ഐ​​​​എ​​​​സ്) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫ്രാ​​​​ൻ​​​​സി​​​​സ് സി​​​​സ്ന​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി റ​​​​ദ്ദാ​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​ർ ച​​​​ക് ഗ്രാ​​​​സ്‌​​​​ലി​​​​യെ ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വ് വൈ​​​​കാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ തൊ​​​​ഴി​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കു​​ത​​​​ന്നെ ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ന​​​​യം പി​​​​ന്തു​​​​ട​​​​ർ​​​​ന്നാ​​​​ണു തീ​​​​രു​​​​മാ​​​​നം. കൂ​​​​ടു​​​​ത​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക ​​​​പ്രാ​​​​വീ​​ണ്യം വേ​​​​ണ്ട ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​ട്ടാ​​​​ണ് എ​​​​ച്ച്1​​​​ബി വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം യു​​​​എ​​​​സി​​​​ൽ എ​​​​ത്തു​​​​ന്ന പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ​​​​ക്ക് എ​​​​ച്ച്-4 എ​​​​ന്ന വീ​​​​സ​​​​യി​​​​ലാ​​​​ണ് തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശം ലഭിക്കുന്നത്.

2017 ജൂ​​​​ൺ വ​​​​രെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 71,287 എ​​​​ച്ച്-4 വീ​​​​സ​​​​ക​​​​ളാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 93 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ചൈ​​​​ന​​​​ക്കാ​​​​രു​​​​ടെ വി​​​​ഹി​​​​തം നാ​​​​ലു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്. എ​​​​ച്ച്-4 വീ​​​​സ ല​​​​ഭി​​​​ച്ച​​​​വ​​​​രി​​​​ൽ 94 ശ​​​​ത​​​​മാ​​​​നം പേ​​​​ർ വ​​​​നി​​​​ത​​​​ക​​​​ളു​​​​മാ​​​​ണ്.