ചൈനയിൽ തീപിടിത്തത്തിൽ 18 മരണം
12:45 AM Apr 25, 2018 | Deepika.com
ബെയ്ജിംഗ്: തെക്കൻ ചൈനയിൽ കരോക്കേ ബാറിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിക്കുകയും അഞ്ചു പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്യുവാൻ നഗരത്തിലെ മൂന്നു നില കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മനഃപൂർവം തീവച്ചുവെന്നു സംശയിക്കുന്ന ലിയു ചുൻലു(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തീയിട്ടശേഷം ആളുകൾ രക്ഷപ്പെടാതിരിക്കാനായി വാതിലിനുമുന്നിൽ മോട്ടോർബൈക്ക് വച്ച് തടസ്സപ്പെടുത്തുകയും ചെയ്തു.