ഇന്ത്യൻ വംശജ സിംഗപ്പൂരിൽ കാബിനറ്റ് മന്ത്രി
12:45 AM Apr 25, 2018 | Deepika.com
സിംഗപ്പൂർ: ഇന്ത്യൻ വംശജയായ പാർലമെന്റ് അംഗം ഇന്ദ്രാണി രാജയെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ കാബിനറ്റ് പദവിയുള്ള മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല, സാന്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളിലെ രണ്ടാം മന്ത്രി എന്നീ ചുമതലകളാണു നല്കിയിരിക്കുന്നത്. ഇന്ദ്രാണിയുടെ അച്ഛൻ ഇന്ത്യൻ വംശജനും അമ്മ ചൈനീസ് വംശജയുമാണ്.