വത്തിക്കാൻ സിറ്റി: നാമഹേതുകത്തിരുനാളിൽ റോമിലെ പാവപ്പെട്ട കുട്ടികൾക്ക് ഐസ്ക്രീം നല്കി ഫ്രാൻസിസ് മാർപാപ്പ. മൂവായിരം ഐസ്ക്രീമുകളാണ് വിതരണം ചെയ്തത്.
അർജന്റീനക്കാരനായ ഫ്രാൻസിസ് മാർപാപ്പയുടെ യഥാർഥ പേര് ഹോർഹെ മരിയോ ബർഗോളിയോ എന്നാണ്. ഹോർഹെ എന്നാൽ ജോർജ്. ഇന്നലെ സെന്റ് ജോർജിന്റെ തിരുനാളായിരുന്നു.
2014ൽ ഫ്രാൻസിസ് മാർപാപ്പ 78-ാം ജന്മദിനം ആഘോഷിച്ചത് റോമിലെ അഗതികൾക്ക് സ്ലീപിംഗ് ബാഗുകൾ വിതരണം ചെയ്തായിരുന്നു. വീടില്ലാത്ത എട്ടുപേരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ഭക്ഷണം കഴിച്ചായിരുന്നു 2016ലെ ജന്മദിനാഘോഷം.
തിരുനാൾദിനത്തിൽ മൂവായിരം ഐസ്ക്രീം വിതരണം ചെയ്തു മാർപാപ്പ
01:00 AM Apr 24, 2018 | Deepika.com