ടൊറന്റോ: വ്യവസായവത്കൃത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7ൽ റഷ്യാവിരുദ്ധ വികാരം ശക്തമാകുന്നു. റഷ്യയുടെ സ്വഭാവം സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നതായി കാനഡയിൽ ചേർന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ അഭിപ്രായം ഉയർന്നതായി യുഎസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തികളാണ് റഷ്യ നടത്തുന്നത്. എന്നാൽ റഷ്യയുമായി ചർച്ച നടത്തുന്നതിൽ ജി7 രാജ്യങ്ങൾക്ക് എതിർപ്പില്ലെന്നും യുഎസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ജി7ൽ റഷ്യാ വിരുദ്ധത
01:00 AM Apr 24, 2018 | Deepika.com