ചീഫ് ജസ്റ്റീസിനെതിരേ വീണ്ടും നവാസ് ഷരീഫ്
01:00 AM Apr 24, 2018 | Deepika.com
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജുഡീഷൽ മാർഷ്യൽ ലോ(പട്ടാളനിയമം) നടപ്പാക്കാനാണു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സാക്കിബ് നിസാർ ശ്രമിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ കുൽസുമിനെ സന്ദർശിച്ചശേഷം തിരിച്ചെത്തിയ ഷരീഫ് അക്കൗണ്ടബിലിറ്റി കോടതി വളപ്പിൽ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു.