വാഷിംഗ്ടൺ ഡിസി: യുഎസിലെ ടെന്നിസിയിൽ തോക്കുധാരി നാലു പേരെ വെടിവച്ചുകൊന്നു. ടെന്നിസിയിലെ നാഷ്വിൽ നഗര പ്രാന്തത്തിലെ ആന്റിയോക്കിലെ റസ്റ്ററന്റിൽ നടന്ന വെടിവയ്പിൽ നാലുപേർക്കു പരിക്കേൽക്കുകയും ചെയ്തു. റസ്റ്ററന്റിലുണ്ടായിരുന്ന യുവാവ് അക്രമിയിൽനിന്നു തോക്കു പിടിച്ചുവാങ്ങി. വെള്ളക്കാരനായ അക്രമി വസ്ത്രമൂരിയെറിഞ്ഞ് ഓടിരക്ഷപ്പെട്ടു.
വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തും നാലാമത്തെയാൾ ആശുപത്രിയിലുമാണു മരിച്ചത്. അക്രമിക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായി നാഷ് വിൽ പോലീസ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു.
യുവാവ് അക്രമിയെ കീഴ്പ്പെടുത്തി തോക്കു കൈവശപ്പെടുത്തിയില്ലായിരുന്നെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമായിരുന്നുവെന്ന് പറയപ്പെടുന്നു.
യുഎസിൽ തോക്കുധാരി നാലുപേരെ കൊലപ്പെടുത്തി
01:11 AM Apr 23, 2018 | Deepika.com