കണ്ണൂർ: രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ വിലയ്ക്ക് റബറൈസ്ഡ് കിടക്കകളുമായി സുൾഫെക്സ് മാട്രസ്. "ജയ് ഹോ' എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന കിടക്കയുടെ വിപണനോദ്ഘാടനം 26ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കും. 100 ശതമാനം പ്രകൃതിദത്ത കയർ നാരുകളും റബറും ഉപയോഗിച്ചാണു കിടക്ക നിർമിക്കുന്നത്.
സാധാരണക്കാർക്കു ഗുണമേന്മയുള്ളതും ആരോഗ്യകരവുമായ കിടക്ക ലഭ്യമാക്കുകയാണ് "ജയ് ഹോ'യിലൂടെ ലക്ഷ്യമിടുന്നതെന്നു സുൾഫെക്സ് മാനേജിംഗ് ഡയറക്ടർ എം.ടി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. കമ്പനിയുടെ 27-ാം വാർഷികത്തോടനുബന്ധിച്ചാണ് "ജയ് ഹോ' വിപണിയിലെത്തിക്കുന്നത്.
കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ത്രീശക്തീകരണ സംഘങ്ങൾവഴി കിടക്കകൾ ഉപയോക്താവിൽ എത്തിക്കുന്നതിനു പ്രാമുഖ്യം നല്കും. കിടക്ക വിറ്റുകിട്ടുന്ന ലാഭം സ്ത്രീശക്തീകരണ സംഘടനകൾക്ക് ഗുണകരമാകുമെന്നതിനാലാണ് ഇത്തരമൊരു രീതി തെരഞ്ഞെടുക്കുന്നത്. 6x4 സൈസ് ജയ്ഹോ കിടക്കയ്ക്ക് 4,300 രൂപയും, 6x5 ന് 5735 രൂപയുമായിരിക്കും രാജ്യമെമ്പാടുമുള്ള വിലയെന്ന് എം.ടി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. പത്രസമ്മേളനത്തിൽ പി.പി. മധു, കെ.വി. പ്രകാശൻ, കെ.വി. നിഥിൻ, ഫായിമ മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ജയ് ഹോ ബ്രാൻഡ് മെത്തയുമായി സൾഫെക്സ്
01:10 AM Apr 23, 2018 | Deepika.com