ഷാംഗ്ഹായ് സമ്മേളനം: ഇ​​​ന്ത്യ-​​​പാ​​​ക് ച​​​ർ​​​ച്ച​​​യി​​​ല്ല

01:54 AM Apr 22, 2018 | Deepika.com
ബെ​​​​​യ്ജിം​​​​​ഗ്: ചൈ​​​​​നീ​​​​​സ് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ന​​​​​ഗ​​​​​രി​​​​​യി​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന എ​​​​​സ്‌​​​​​സി​​​​​ഒ (ഷാം​​​​​ഗ്ഹാ​​​​​യി കോ​​​​​-ഓപ്പ​​റേ​​​​​ഷ​​​​​ൻ ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ൻ) സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ-​​​​​പാ​​​​​ക് മ​​​​​ന്ത്രി​​​​​മാ​​​​​ർ ത​​​​മ്മി​​​​ൽ ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കി​​​​ല്ല. വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി സു​​​​​ഷ​​​​​മ സ്വ​​​​​രാ​​​​​ജും പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​നു​​​​​മാ​​​​​ണു സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി, പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ഇ​​​​ന്ത്യ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്ന് ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നാ​​​​യി സു​​​​​ഷ​​​​​മ സ്വ​​​​​രാ​​​​​ജ് ഇ​​​​​ന്ന​​​​​ലെ ബെ​​​​​യ്ജിം​​​​​ഗി​​​​​ലെ​​​​​ത്തി. ചൊവ്വാഴ്ചയാണു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം. അ​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​നും പ​​​​ങ്കെ​​​​ടു​​​​ക്കും.

ചൈ​​​​​നീ​​​​​സ് ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ചി​​​​ൻ​​​​ദാ​​​​വോ​​​​യി​​​​ൽ ജൂ​​​​​ണി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന എ​​​​​സ്‌​​​​​സി​​​​​ഒ വി​​​​​ശാ​​​​​ല​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണു ബെ​​​​​യ്ജിം​​​​ഗി​​​​ലെ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ. എ​​​​​ട്ടു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​മു​​​​​ള്ള സ​​​​​മി​​​​​തി​​​​​യി​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​നും അം​​​​ഗ​​​​ത്വം​​​​നേ​​​​ടി​​​​യ​​​​ത്.

പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സു​​​​​ര​​​​​ക്ഷ, ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് എ​​​​സ്‌​​​​സി​​​​ഒ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ളും ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ന്നി​​​​യാ​​​​കും. ചൈ​​​​​ന​​​​​യും റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ. താ​​​​​ജി​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ക​​​​​സാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ഉ​​​​​സ്ബെ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, കി​​​​​ർ​​​​​ഗി​​​​​സ്ഥാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു മ​​​​റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ.

പ​​​​ത്താ​​​​ൻ​​​​കോ​​​​ട്, ഉ​​​​റി സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ-​​​​പാ​​​​ക് ബ​​​​ന്ധം തീ​​​​ർ​​​​ത്തും വ​​​​ഷ​​​​ളാ​​​​യ​​​​ത്. 2016 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​ണു പ​​​​​ത്താ​​​​​ൻ​​​​​കോ​​​​​ട് ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം. ആ ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ഉ​​​​റി​​​​യി​​​​ലെ സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലും ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.