ക്വാലാലന്പുർ: പലസ്തീൻകാരനായ ലക്ചർ മലേഷ്യൻ തലസ്ഥാനമായ ക്വാലാലന്പുരിൽ വെടിയേറ്റു മരിച്ചു. ക്വാലാലന്പുർ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് അധ്യാപകനായിരുന്ന ഫദി അൽ ബദ്ഷ്(35) ആണു രിച്ചത്.
ഇന്നലെ രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തവേ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹം ഹമാസ് അംഗമാണെന്നു ഹമാസ് വെബ്സൈറ്റ് അറിയിച്ചു. കൊലയ്ക്കു പിന്നിൽ ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണെന്നു ബദ്ഷിന്റെ ഗാസയിലുള്ള കുടുംബം ആരോപിച്ചു.അക്രമികൾ വിദേശ ചാരസംഘടനയുമായി ബന്ധമുള്ള യൂറോപ്യൻകാരാണെന്ന് മലേഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു.
പലസ്തീൻ ലക്ചറർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു
12:26 AM Apr 22, 2018 | Deepika.com