ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
12:26 AM Apr 22, 2018 | Deepika.com
മയാമി: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ഗിത്താർപെട്ടിയിൽ തോക്ക് ഒളിപ്പിച്ച അക്രമി സ്കൂളിലെ ക്ലാസ്റൂമിൽ നടത്തിയ വെടിവയ്പിൽ ഒരു വിദ്യാർഥിക്കു പരിക്ക്. ഒകാലയിലെ ഫോറസ്റ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പത്തൊന്പതു വയസുള്ള മുൻ വിദ്യാർഥി സ്കൈ ബൗച്ചെയാണ് അക്രമം നടത്തിയത്. രണ്ടു മാസം മുന്പ് ഫ്ളോറിഡയിലെ മറ്റൊരു സ്കൂളിൽ മുൻ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.