മസ്കറ്റ്: അന്താരാഷ്ട്ര പ്രശസ്തി ആർജിച്ച സ്വീഡിഷ് ഡിജെയും സംഗീതജ്ഞനുമായ അവിച്ചി(ടിം ബർഗ്ലിംഗ്- 28) അന്തരിച്ചു. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ അധികൃതർ നല്കിയില്ല.
ഇലക്ട്രോണിക് നൃത്തഗാനങ്ങളിലൂടെയാണ് അവിച്ചി ആരാധകർക്കു പ്രിയങ്കരനായത്. 2016ൽ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചെങ്കിലും ഗാനങ്ങളും ആൽബങ്ങളും നിർമിക്കുന്നതു തുടർന്നു.
അവിച്ചി അന്തരിച്ചു
12:26 AM Apr 22, 2018 | Deepika.com