കാഠ്മണ്ഡു: ടേക് ഓഫിനിടെ മലേഷ്യൻ യാത്രാ വിമാനം റൺവേയിൽനിന്നു തെന്നിമാറി.നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബോയിംഗ് 737 വിമാനമാണ് അപകടകത്തിൽപ്പെട്ടത്. ജീവനക്കാരടക്കം 137 പേരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
റൺവേയിൽനിന്നു പറന്നുയരുന്നതിനു തൊട്ടു മുൻപ് യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ടേക് ഓഫ് ഉടനടി റദ്ദാക്കുകയായിരുന്നു. എന്നാൽ വേഗം നിമിത്തം റൺവേയിൽനിന്നു 50 മീറ്ററോളം തെന്നി നീങ്ങിയശേഷമാണ് വിമാനം നിർത്താനായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നേപ്പാളിൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി: ഒഴിവായത് വൻ ദുരന്തം
03:24 AM Apr 21, 2018 | Deepika.com