വാഷിംഗ്ടൺ ഡിസി: ടൈം വാരിക തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ 2018ലെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇടം നേടാനായില്ല. കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്ന മോദിക്ക് ഇക്കുറി വിനയായത് നോട്ടു പിൻവലിക്കൽ അടക്കമുള്ള വിഷയങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുണ്ടായ അതിക്രമങ്ങളുമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം മോദിക്കൊപ്പം പട്ടികയിലുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഉത്തരകൊറിയൻ ഏകാധിപതി കിംജോഗ് ഉൻ, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗ് എന്നിവർ ഇക്കുറിയും നിരയിലുണ്ട്. അതേസമയം ബോളിവുഡ് താരം ദീപിക പദുക്കോൺ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി,ഒഎൽഎ സഹസ്ഥാപകൻ ഭവീഷ് അഗർവാൾ എന്നിവർ ഇത്തവണത്തെ പട്ടികയിലെ ഇന്ത്യൻ സാന്നിധ്യമാണ്. ഹാരി രാജകുമാരൻ,സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീന തുടങ്ങിയവരും ഇക്കുറി പട്ടികയിലുണ്ട്.
ടൈംവാരികയുടെ പട്ടികയിൽനിന്ന് മോദി ‘ഔട്ട് ’
03:24 AM Apr 21, 2018 | Deepika.com